അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബസം കാദിയാർ നിർമിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭൗമ.
പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവത്തിലുള്ള ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. മിസ്റ്ററി തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
മികച്ച അഭിപ്രായവും പ്രദർശന വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ. എസ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
വിനീത്, ദിലീഷ് പോത്തൻ, സാഗർ, സൂര്യ, ജനാർദ്ദനൻ, ലെന, രേവതി ശർമ്മ കാവ്യാ ഭാനു, അനിതാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഇ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ - അപ്പുണ്ണി സാജൻ. കലാസംവിധാനം - നിബിൻ വർഗീസ്. മേക്കപ്പ് - റോണി വെള്ളത്തൂവൽ. കോസ്റ്റ്യും ഡിസൈൻ - ഗോപിക ഉണ്ണികൃഷ്ണൻ. സ്റ്റിൽസ് - ജിതിൻ എസ്. ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഏബ്രഹാം സൈമൺ (അബ്രു). ഫിനാൻസ് കൺട്രോളർ - രാഹുൽ പിള്ള. പ്രൊഡക്ഷൻ - മാനേജർ - ജസ്റ്റിൻ ടോണി തോമസ്. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ - ജോബ് ജോർജ്. കൊച്ചി പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.